കോഴിക്കോട്: നോര്‍വിജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡൊമിനിക് ലാംഗ് തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയില്‍ മറിപ്പുഴ സന്ദര്‍ശിച്ചു. തുരങ്കപാത നിര്‍മാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് വിദേശ സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരും നോര്‍വേയും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടിരുന്നു. ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നും തുടര്‍നടപടികള്‍ അടുത്ത ദിവസം തന്നെ സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഡോമിനിക് ലാംഗ് അറിയിച്ചു.
ലിന്റോ ജോസഫ് എം.എല്‍.എ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടില്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വിദഗ്ധ അംഗങ്ങളായ ഡോ.കെ.രവി രാമന്‍, ഡോ.നമശ്ശിവായം.വി, സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥന്‍ ഡോ. ശേഖര്‍ കുര്യാക്കോസ്, ചീഫ് ഡിവിഷന്‍ പെര്‍സ്‌പെക്റ്റീവ് പ്ലാനിംഗ് സന്തോഷ്. വി, കൊങ്കണ്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബീരേന്ദ്ര കുമാര്‍, പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിശ്വപ്രകാശ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഹാഷിം, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മിഥുന്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘത്തില്‍ ഉണ്ടായിരുന്നു.