വര്‍ഗീസ് കളത്തിലിന്റെ എട്ടാമത് ഏകാംഗ ചിത്രപ്രദര്‍ശനത്തിന് തുടക്കം

വര്‍ഗീസ് കളത്തിലിന്റെ എട്ടാമത് ഏകാംഗ ചിത്രപ്രദര്‍ശനത്തിന് തുടക്കം

കതിരൂര്‍: പ്രശസ്ത ചിത്രകാരന്‍ വര്‍ഗീസ് കളത്തിലിന്റെ എട്ടാമത് ഏകാംഗ ചിത്രപ്രദര്‍ശനം കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ കേരളസാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം എം.കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.പി വേണുഗോപാലന്‍, പൊന്ന്യം ചന്ദ്രന്‍, ശിവകൃഷ്ണന്‍ കെ.എം, വര്‍ഗീസ് കളത്തില്‍ എന്നിവര്‍ സംസാരിച്ചു. ഐ ആന്‍ഡ് ഐ – റിഫ്‌ളക്ഷന്‍ ആന്‍ഡ് റിയാക്ഷന്‍ എന്ന് പേര് നല്‍കിയ പ്രദര്‍ശനത്തില്‍ അക്രൈലിക് മാധ്യമത്തില്‍ ചെയ്ത 18 രേഖാചിത്രങ്ങളും 20 പെയിന്റിങ്ങുകളും ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊവിഡാനന്തരം കതിരൂര്‍ ഗാലറിയില്‍ പുനരാരംഭിച്ച നിരന്തരമായ പ്രദര്‍ശനങ്ങളില്‍ ഒമ്പതാമത് ഷോ ആണ് ഐ ആന്‍ഡ് ഐ -റിഫ്‌ളക്ഷന്‍ ആന്‍ഡ് റിയാക്ഷന്‍ കൊല്‍ക്കൊത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂരു എന്നിവിടങ്ങളിലെ പ്രശസ്ത ഗാലറികള്‍ക്ക് സ്ഥിരമായി രചനകള്‍ ചെയ്തു നല്‍കുന്ന വര്‍ഗീസിന്റെ ജന്മനാട് ആലപ്പുഴ ആണെങ്കിലും മൂന്ന് ദശകങ്ങളായി കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് സ്ഥിരതാമസക്കാരാനും 150ല്‍ പരം സംഘപ്രദര്‍ശനങ്ങളില്‍ കൂട്ടുചേര്‍ന്നിട്ടുണ്ട്. പ്രദര്‍ശനം 16 വരെ തുടരും. ഗാലറി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ.

 

Share

Leave a Reply

Your email address will not be published. Required fields are marked *