തലശ്ശേരി: മലയാളം ന്യൂ വേവ് സിനിമകള്‍ക്ക് തുടക്കം കുറിച്ച ചലച്ചിത്രകാരന് കെ.പി.കുമാരന് ഇന്ന് വൈകീട്ട് തലശ്ശേരിയുടെ ആദരം ‘സ്വയംവര’ത്തിന്റെ സഹരചയിതാവായി ചലച്ചിത്രജീവിതം ആരംഭിച്ച ‘ കെ.പി.കുമാരന്റെ’ റോക്ക്’ എന്ന ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം 1972 ലെ ‘ഏഷ്യ 72 ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട്. അതിഥി (1975), ലക്ഷ്മിവിജയം (1976), തേന്തുളളി (1978), ആദിപാപം (1979), കാട്ടിലെ പാ് (1979), നേരം പുലരുമ്പോള്‍ (1986), രുഗ്മിണി (1988), തോറ്റം (2000), ആകാശഗോപുരം (2008), ഗ്രാമവൃക്ഷത്തിലെ കുയില്‍ (2020) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി അവസാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയില്‍. 2021ല്‍ ഐ.എഫ്.എഫ്.കെ.ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ പരമോന്നത പുരസ്കാരമായ ജെ.സി.ഡാനിയല്‍ അവാര്‍ഡ് കഴിഞ്ഞവര്‍ഷം ലഭിച്ചത് ഈ ചലചിത്ര പ്രതിഭക്കാരായിരുന്നു. ദൂരദര്‍ശനും പി.ടി.ഐ ടെലിവിഷനും വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എം.ടി.വാസുദേവന്‍ നായരെക്കുറിച്ചുള്ള ‘എ മൊമന്റ്സ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി, സി.വി.രാമന്‍പിള്ള, തകഴി, ബഷീര്‍, കേശവദേവ്, ചന്തുമേനോന്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ എന്നിവ ഇതില്‍പ്പെടുന്നു.
1937ല്‍ കൂത്തുപറമ്പില്‍ ജനിച്ച കെ.പി കുമാരന്, സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് ഡി പ്പാര്ട്ട്മെന്റില് ക്ലാര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1961ല്‍ എല്‍.ഐ.സിയില്‍ ജോലിക്ക് ചേര്‍ന്ന കാലം മുതല്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തന രംഗത്ത് സജീവമായി. 1965 മുതല്‍ കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ രൂപീകരണത്തിലും നടത്തിപ്പിലും മുഖ്യപങ്കുവഹിച്ചു. ചലച്ചിത്ര രംഗത്ത് സജീവമാവുന്നതിനായി 1975 ല്‍ ജോലി രാജിവെച്ചു. ടൂറിസം അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച ശാന്തമ്മ പിള്ളയാണ് ഭാര്യ, മനു ,മനിഷ എന്നിവര്‍ മക്കളാണ്. തലശ്ശേരിയുടെ അഭിമാന കലാകാരനായ കെ.പി.കുമാരനെ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തിരുവങ്ങാട് സ്പോര്‍ട്ടിങ്ങ് യൂത്ത്സ് ലൈബ്രറി ഹാളില്‍ ആദരിക്കും. സാവിധായകന്‍ പ്രദീപ് ചൊക്ലിയുടെ അദ്ധ്യക്ഷതയില്‍ എഴുത്തുകാരന് എന്‍.ശശിധരന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിരൂപകന് വി.കെ ജോസഫ് കെ.പി.കുമാരന് മലബാര്‍ ഫിലിം ഡയരക്ടേഴ്സ് ക്ലബ്ബ് പി.പി ഗോവിന്ദന് സ്മാരക പുരസ്ക്കാരം സമര്‍പ്പിക്കും. പി. പ്രേമചന്ദ്രന് മാസ്റ്റര്‍, സി.മോഹനന്, ലിബര്‍ട്ടി ബഷീര്‍, പ്രകാശ് വാടിക്കല്‍ സംസാരിക്കും. ‘അതിഥി ‘സിനിമാ പ്രദര്‍ശനവുമുണ്ടായിരിക്കും.