കെ.പി കേശവമേനോന്‍ പുരസ്‌കാരം ഗോപിനാഥ് ചേന്നര ഏറ്റുവാങ്ങി

കെ.പി കേശവമേനോന്‍ പുരസ്‌കാരം ഗോപിനാഥ് ചേന്നര ഏറ്റുവാങ്ങി

കോഴിക്കോട്: കെ.പി കേശവമേനോന്‍ സ്മാരക സമിതിയുടെ കെ.പി കേശവമേനോന്‍ പുരസ്‌കാരം നളിനി ദാമോദന്‍ (കെ.പി കേശവമേനോന്റെ പൗത്രി) ഗോപിനാഥ് ചേന്നരക്ക് നല്‍കി. അനുസ്മരണ സമ്മേളനവും അവര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. എ.കെ.ബി നായര്‍ പൊന്നാട അണിയിച്ചു. എം.വി കുഞ്ഞാമു പ്രശംസാ പത്രം സമര്‍പ്പിച്ചു. പീപ്പിള്‍സ് റിവ്യൂ അനുസ്മരണ സപ്ലിമെന്റ് മാതൃഭൂമി മുന്‍ പത്രാധിപര്‍ എം. കേശവമേനോന്‍, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂറിന് നല്‍കി പ്രകാശനം ചെയ്തു. ഇ.കെ ഗോവിന്ദവര്‍മ രാജ, കെ.എഫ് ജോര്‍ജ്, ഡോ. ടി.എം രവീന്ദ്രന്‍. പി.ടി നിസാര്‍, പി. ഗംഗാധരന്‍ നായര്‍, ഐസക് പ്ലാപള്ളി ആശംസകള്‍ നേര്‍ന്നു. ഗോപിനാഥ് ചേന്നര പ്രതിസ്പന്ദം നടത്തി. ആര്‍. ജയന്ത് കുമാര്‍ സ്വാഗതവും കോയട്ടി മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *