തിരുവനന്തപുരം: 2023 ജനുവരി ഒന്‍പത് മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ബ്രോഷറും ലോഗോയും ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പ്രകാശനം ചെയ്തു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ അജന്തയില്‍ നടന്ന ചടങ്ങില്‍ ബ്രോഷര്‍ ഡോ. ഗ്ലോബല്‍ ബഷീര്‍ അരീംമ്പ്രയ്ക്കും ലോഗോ എം. അന്‍വര്‍ നിഹാനയ്ക്കും മന്ത്രി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ എന്‍.ആര്‍.ഐ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അധ്യക്ഷത വഹിച്ചു. സിംല സജ്‌ന, ശശികുമാര്‍ ആര്‍. നായര്‍, വില്ലറ്റ് കൊറെയ, റോബിന്‍ നിലമ്പൂര്‍, മനു സി. കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.