സുഗതകുമാരി സാഹിത്യവേദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സുഗതകുമാരി സാഹിത്യവേദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സുഗതകുമാരി സാഹിത്യവേദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘സുഗതകുമാരി പെണ്‍കരുത്ത് ‘ സാഹിത്യകൂട്ടായ്മ സംഘടിപ്പിച്ച സംസ്ഥാന സാഹിത്യ കവിതാ മത്സരത്തിലെ വിജയികളെ പുരസ്‌കാരം നല്‍കി ആദരിക്കും. നവംബര്‍ 12ന് രാവിലെ 10 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (വി.കെ.കൃഷ്ണമേനോന്‍ ഹാള്‍) വച്ച് നടക്കുന്ന ചടങ്ങ് കോഴിക്കോട് സബ്ജഡ്ജി ഷൈജല്‍ (സെക്രട്ടറി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി) ഉദ്ഘാടനം ചെയ്യും. ചാത്തന്നൂര്‍ വിജയനാഥ് വിശിഷ്ടാതിഥിയായി പുരസ്‌കാരദാനം നിര്‍വഹിക്കും. പി.കെ കബീര്‍ സലാല (ലോക കേരള സഭാംഗം), കെ.കുഞ്ഞാലിക്കുട്ടി (മാധ്യമ പ്രവര്‍ത്തകന്‍), ദേവരാജന്‍ (ട്രൂ വിഷന്‍ ന്യൂസ് പേരാമ്പ), രഘു പേരാമ്പ്ര (മികച്ച ക്യാമറമാന്‍-മ്യൂസിക് ആല്‍ബം), ജാബിര്‍ കക്കോടി (സാമൂഹ്യ സേവനം), ശ്രീലക്ഷ്മി (ജനം റിപ്പോര്‍ട്ടര്‍), പ്രവീണ്‍ ധര്‍മ്മശാല (24 ന്യൂസ് ക്യാമറമാന്‍) എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്ന് സുഗതകുമാരി സാഹിത്യ വേദികണ്‍വീനര്‍ മിനിസജി , പ്രസിഡന്റ് പ്രഭാദിനേശ് ,സെക്രട്ടറി മിനി സുഗതന്‍ എന്നിവര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *