രവി കൊമ്മേരി
ഷാര്‍ജ: 41ാമത് അന്താരാഷ്ട്ര പുസ്തകോത്സവം അഞ്ചു ദിവസം പിന്നിടുന്നു. നൂറ്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ ഓരോ പവലിയനുകളിലും പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇതിനോടകം വന്നു ചേര്‍ന്നിട്ടുള്ള പ്രഗത്ഭരുടെ ഒരു നീണ്ട നിര. ദിനം പ്രതി കൂടി കൊണ്ടിരിക്കുന്ന ആളുകളുടെ സന്ദര്‍ശനം. എങ്ങും പുസ്തകോത്സവത്തെക്കുറിച്ചുള്ള ചര്‍ച്ചയും സംസാരങ്ങളും. അക്ഷരങ്ങളാണ് അമൃത്, വായനയാണ് കരുത്ത് എന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുകയാണ് ഇവിടെ. പുസ്തകോസവത്തിന്റെ പ്രധാന വേദിയില്‍ ഇന്ന് ജനസാഗരമായിരുന്നു. ‘ അഹമ്മദ് അല്‍ ഗന്ധൂര്‍’. പ്രസിദ്ധനും പ്രഗത്ഭനുമായ ഈജിപ്ഷ്യന്‍ റിസേര്‍ച്ചറും, യൂറ്റൂബറുമായ അറബ് ലോകത്തെ ജനതയുടെ ആവേശക്കാരനാണ് ഈ തിരക്കിന് കാരണക്കാരനായത്. മണിക്കൂറുകള്‍ക്ക് മുന്നേ തന്നെ അദേഹത്തെ നേരിട്ട് കാണാന്‍, ഒന്ന് സംസാരിക്കാന്‍ ജനങ്ങള്‍ കാത്തിരുന്നു. സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനാവാതെ ഹാളില്‍ സംഘാടകര്‍ വലഞ്ഞു. നൂറുകണക്കിന് ആളുകള്‍ക്ക് അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിയാതെ നിരാശരായി പുറത്ത് നില്‍ക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ വേദിയിലേക്കുള്ള വരവിനെ കാണികള്‍ എഴുന്നേറ്റ് നിന്ന് ആരവം മുഴക്കി വരവേറ്റു. ആയിരക്കണക്കിന് വരുന്ന പ്രേക്ഷകരെ ആവേശം കൊള്ളിച്ച് അഹമ്മദ് അല്‍ ഗന്ധൂര്‍ 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ശ്രദ്ധേയമായി.