ഷാര്‍ജ: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന യു.എ ബീരാന്റെ ജീവിതം പറയുന്ന ‘യു.എ.ബീരാന്‍ സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം’ 11 ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍, പരിഭാഷകന്‍, പഞ്ചായത്തു പ്രസിഡന്റ് മുതല്‍ മന്ത്രി പദം വരെ അലങ്കരിച്ച ജനപ്രതിനിധി, രാഷ്ട്രീയ നായകന്‍, തൊഴിലാളി നേതാവ്, യു.എ.ബീരാന്‍ വ്യാപരിച്ച വിഭിന്ന മണ്ഡലങ്ങളും അദ്ദേഹത്തിന്റെ ജീവിത പുസ്തകത്തിലെ അറിയപ്പെടാത്ത ഏടുകള്‍ തേടിയുളെളാരു യാത്ര കൂടിയാണ് ഈ പുസ്തകം. പത്മശ്രീ ഡോ.പി.കെ.വാരിയരുടെ മുഖക്കുറിപ്പും ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി യുടെ അവതാരികയും ഉള്‍ക്കൊള്ളുന്ന പുസ്തകം നവാസ് പൂനൂരിന്റെ അധ്യക്ഷതയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി യു.എ നസീറിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യും.
ബഷീര്‍ രണ്ടത്താണിയാണ് രചയിതാവ്. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.