കോഴിക്കോട്: ചലച്ചിത്ര സംഗീതസംവിധായകന്‍ എ.ടി ഉമ്മര്‍ അനുസ്മരണവേദിയുടെ എ.ടി ഉമ്മര്‍ പുരസ്‌കാര സമര്‍പ്പണം 26ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് സംവിധായകന്‍ ഷെരീഫ് ഈസ, എ.ടി.ഉമ്മറിന്റെ ഭാര്യ ഹഫ്‌സത്ത് തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ബഹുമുഖ പ്രതിഭാപുരസ്‌കാരം നല്‍കി ആദരിക്കും. ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, സാഹിത്യകാരന്‍ ബേപ്പൂര്‍ മുരളീധര പണിക്കര്‍, ഡോക്ടര്‍ കെ.എക്‌സ്.ട്രീസ , സംഗീത സംവിധായകന്‍ ഡോക്ടര്‍ സി.വി രഞ്ജിത്ത്, ഡോക്ടര്‍ ഭാനുമതി സി.കെ , നടന്‍ മനോജ് കെ.യു. എന്നിവര്‍ക്ക് പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. നടി ഉണ്ണിമായക്കാണ് യുവപ്രതിഭാ പുരസ്‌കാരം. ഡോക്ടര്‍ ഒ.എസ്.രാജേന്ദ്രന്‍ (മികച്ച കഥാസമാഹാരം: പാത്തുമ്മേടെ ചിരി), ശാന്താ രാമചന്ദ്ര ടീച്ചര്‍ (ലഘുനോവല്‍: കുഞ്ഞുകൈയും കുഞ്ഞുരുളയും), അനില്‍ നീലാംബരി (മിനിക്കഥാസമാഹാരം: നിഴല്‍രൂപങ്ങളുടെ കാല്‍പാടുകള്‍), തമ്പാന്‍ മേലാചാരി (ബാലക വിതാസമാഹാരം: അക്ഷരക്കൊഞ്ചല്‍) എന്നിവര്‍ക്ക് സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. നവ് മീഡിയ എം.ഡി.യും ചെയര്‍മാനുമായ വി. ഉപേന്ദ്ര ഷേണായി, കണ്ണൂര്‍ മീഡിയ എഡിറ്റര്‍ ശിവദാസന്‍ കരിപ്പാല്‍, കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യില്‍ എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സംഗീത സംവിധായകനും ഗായകനുമായ സുബേദാര്‍ പ്രിയേഷ് പേരാവൂര്‍, ജീവകാരുണ്യ പ്രവര്‍ത്തക ശോഭനാ നായര്‍ കാഞ്ഞങ്ങാട്, നക്ഷത്രരാജ്യം ത്രൈമാസിക മാനേജിങ് എഡിറ്റര്‍ ഇ.രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മികച്ച ചലച്ചിത്ര ലേഖകന്‍: മുജീബ് ആര്‍. അഹമദ് (സൗഹൃദപ്പെരുക്കത്തിലൊരു സിനിമാ കമ്പനി – ദി ന്യൂസ് ടൈം മലയാളം മാഗസിന്‍), ഷോര്‍ട്ട് ഫിലിം സംവിധായകന്‍: കലന്തന്‍ ബഷീര്‍ (ട്രാക്ക്). ചലച്ചിത്ര നിര്‍മ്മാതാവ്പി.വി.ഗംഗാധരന്‍ ചെയര്‍മാനും സംവിധായകന്‍ മോഹന്‍ കുപ്ലേരി, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും സാഹിത്യകാരനുമായ കെ.എഫ്.ജോര്‍ജ്, എ.ടി.ഉമ്മറിന്റെ ഭാര്യ ഹഫ്‌സത്ത്, മകന്‍ അമര്‍ ഇലാഹി എന്നിവര്‍ അംഗങ്ങളുമായ നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.