തലശ്ശേരി: മലയാള സിനിമ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം നടത്തുന്ന ഈ വേളയില്‍, ഫിലിം സൊസൈറ്റികള്‍ക്ക് തിയേറ്റര്‍ ആസ്വാദക ബോധത്തിന് ഏറെ ചെയ്യാനുണ്ടെന്ന് സ്പീക്കര്‍ അഡ്വ: എ.എന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് നവഭാവുകത്വവും ജീവിതാവബോധവും പ്രദാനം ചെയ്ത സംവിധായകനാണ് കെ.പി കുമാരനെന്ന് സ്പീക്കര്‍ പറഞ്ഞു.
മലബാര്‍ ഫിലിം ഡയറക്ടേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കെ.പി കുമാരനുള്ള അവാര്‍ഡ് ദാനവും ത്രിദിന ചലച്ചിത്ര ഫെസ്റ്റിവല്‍ ഉദ്ഘാടനവും തിരുവങ്ങാട് സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. നടന്‍ സുശീല്‍ കുമാര്‍ തിരുവങ്ങാട്, ഡോ: മഹേഷ് മംഗലാട്ട്, സംവിധായകന്‍ പ്രദീപ് ചൊക്ലി, സീതാ നാഥ് സംസാരിച്ചു. തുടര്‍ന്ന് ‘രുഗ്മിണി ‘സിനിമ പ്രദര്‍ശിപ്പിച്ചു. ഒന്‍പതിന് 5.30ന് കാട്ടിലെ പാട്ട്, 10ന് വൈകീട്ട് 5.30ന് അതിഥി സിനിമകള്‍ പ്രദര്‍ശിപ്പിക്കും.