പുസ്തക പ്രകാശനത്തിലെ ബഹുമുഖങ്ങള്‍

പുസ്തക പ്രകാശനത്തിലെ ബഹുമുഖങ്ങള്‍

ഷാര്‍ജ: 41ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ നാലാം ദിവസം 24 പുസ്തകങ്ങളുടെ പ്രകാശനങ്ങളാണ് ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ വച്ച് നടന്നത്. ക്രസ്റ്റോണ്‍ മേനോന്‍ ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ രാജു മേനോന്‍ എഴുതിയ ‘The view from my Perch’ എന്ന പുസ്തകം കേരള സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട് ഗ്രൂപ്പ് ഡയരക്ടര്‍ ഷംലാലിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. സ്വന്തം ജീവിതാനുഭവങ്ങളുടെ തീച്ചൂളകളില്‍ കാച്ചിക്കുറുക്കിയെടുത്ത വളരെ മനോഹരമായൊരു സൃഷ്ടിയാണ് രാജു മേനോന്റെ ഈ പുസ്തകം എന്ന് പ്രകാശന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കൂടാതെ ‘ The chronicles of RRR ‘ എന്ന മാസ്റ്റര്‍ റയ്ഹാന്‍ റോഷ് റിബിയുടെ പുസ്തകവും ഇതേവദിയില്‍ വച്ച് പ്രകാശനം ചെയ്തു. വെറും 12 വയസ്സ് മാത്രം പ്രായമുള്ള കൊച്ചു റയ്ഹാന്റെ ആദ്യ സൃഷ്ടിയായ ഈ പുസ്തകം മലയാള സിനിമ നടന്‍ ഇര്‍ഷാദ് ഇന്ത്യന്‍ പവലിയനിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ വച്ച് പ്രകാശനം ചെയ്തു. 2020 ന്റെ അവസാനത്തോടെയുള്ള ആഘോഷ പരിപാടിയുടെ വെടിക്കെട്ടോടുകൂടി തുടങ്ങിയ എഴുത്ത് 2021 അവസാനിക്കുന്നതോടെ ദീര്‍ഘമായൊരു സഞ്ചാര ആവിഷ്‌ക്കാരം തന്നെ വായനക്കാര്‍ക്ക് നല്‍കുന്നു എന്ന് നടന്‍ ഇര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *