- തല്‍ക്കാലം പ്രതികരിക്കാനില്ല
ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും രാഷ്ട്രീയ അഭിപ്രായങ്ങള്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സമയമാകുമ്പോള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുകയാണ്. പുറത്താക്കിയ വി.സിമാര്‍ക്ക് കാരണം കാണിക്കുന്നതിന് ഗവര്‍ണര്‍ അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പുറത്താക്കാതിരിക്കാനുള്ള കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചാണ് ഗവര്‍ണര്‍ വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ആറ് വി.സിമാരാണ് ഇതുവരെ മറുപടി നല്‍കിയത്. മറ്റ് വി.സിമാര്‍ കൂടി ഇന്നും നാളെയുമായി മറുപടി നല്‍കുമെന്നാണ് കരുതുന്നത്.എല്ലാവരുടെയും മറുപടി കിട്ടിയ ശേഷം ഗവര്‍ണര്‍ തുടര്‍ നടപടികളിലേക്ക് കടന്നേക്കും. ഗവര്‍ണര്‍ നാളെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും.