കോഴിക്കോട്: ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ്, കോഴിക്കോട് 20ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ വിദ്യാഭ്യാസ, ഗവേഷണ പ്രഭാഷണ പരിപാടികള്‍, ഇന്റര്‍ കോളേജ് കലാകായിക മത്സരങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഗമം എന്നിവ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ബിന്ദു.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴിന് രാവിലെ ഒമ്പത് മണിക്ക് ബേബിമെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ദേശീയ ഗവേഷണ കോണ്‍ഫറന്‍സ് (Research spire) കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല ഗവേഷണ വിഭാഗം ഡീന്‍ ഡോ. ഷാജി.കെ.എസ് ഉദ്ഘാടനം ചെയ്യും. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഡോ.വിനീത് എബ്രഹാം അധ്യക്ഷത വഹിക്കും. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗ്രേസി മത്തായി. ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പലും അക്കാദമിക് ഡയരക്ടറുമായ ഡോ.റോയ്.കെ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. മൂന്ന് സെഷനുകളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ഡോ.ഷാജി കെ.എസ്(ഗവേഷണ വിഭാഗം ഡീന്‍, കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല), ഡോ. മുത്തു വെങ്കിടാചലം ( അസി. പ്രൊഫ., സൈക്ക്യാട്രിക് നഴ്‌സിങ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്റ് അലൈഡ് സയന്‍സ്, ന്യൂഡല്‍ഹി), ഡോ.ബിജു ജോര്‍ജ് ( അസോ.പ്രൊഫ., കമ്മ്യൂണിറ്റി മെഡിസിന്‍, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്) എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. തുടര്‍ന്ന് ഗവേഷണ പ്രബന്ധാവതരണ മത്സരം ഉണ്ടായിരിക്കും. മികച്ച പ്രബന്ധങ്ങള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 ഓളം പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. സോയ കാട്ടില്‍, അസോസിയേറ്റ് പ്രൊഫ. അഞ്ജു രാധിക എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.