കോഴിക്കോട്: വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഹിന്ദി അധ്യാപകര്‍ക്കായി രാഷ്ട്രഭാഷാവേദി കഴിഞ്ഞ 10 വര്‍ഷത്തിലധികമായി നല്‍കിവരുന്ന വിഭിന്ന് സേവാ പുരസ്കാര്‍-2022ന് അപേക്ഷകള്‍ ക്ഷണിച്ചു. സ്കൂള്‍ അധികൃതര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പി.ടി.എ കമ്മിറ്റികള്‍ എന്നിവര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. പ്രസ്തുത അധ്യാപകര്‍ 10 വര്‍ഷത്തിലധികമായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അപേക്ഷയുടെ കൂടെ അയച്ചിരിക്കണം. നവംബര്‍ 20നകം ജനറല്‍ സെക്രട്ടറി, രാഷ്ട്രഭാഷാ വേദി, പറമ്പില്‍ പി.ഒ, പറമ്പില്‍ ബസാര്‍ എന്നവിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9497074599.