മലയാളത്തില്‍ നിന്ന് വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചിത്രം: ഫോര്‍ ഇയേഴ്‌സ് ട്രെയ്‌ലര്‍ റിലീസായി

മലയാളത്തില്‍ നിന്ന് വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചിത്രം: ഫോര്‍ ഇയേഴ്‌സ് ട്രെയ്‌ലര്‍ റിലീസായി

പ്രിയാ വാര്യരുടെയും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ക്യാമ്പസ് പ്രണയ കഥ ഫോര്‍ ഇയേഴ്‌സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്. ഫോര്‍ ഇയേര്‍സിന്റെ ഛായാഗ്രഹണം-സാലു കെ തോമസ്, എഡിറ്റര്‍- സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ്- തപസ് നായക്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, ആര്‍ട്ട്- സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയരക്ടര്‍- അനൂപ് മോഹന്‍ എസ്സ്, അസിസ്റ്റന്റ് ഡി.ഓ.പി-ഹുസൈന്‍ ഹംസാ, ഡിഐ- രംഗ് റെയ്സ് മീഡിയ, വി.എഫ്.എക്‌സ്- ഫോക്‌സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍- എല്‍ദോസ് രാജു, സ്റ്റില്‍- സജിന്‍ശ്രീ, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഓ-പ്രതീഷ് ശേഖര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *