കുവൈറ്റ് സിറ്റി: എന്‍ജിനീയറിങ് ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ്, (ഫോക്കസ് ) കുവൈറ്റ് അംഗങ്ങളുടെ കുട്ടികളുടെ ചിത്രകലാവാസന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ‘കളേഴ്‌സ് ഡേ’യും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനാഘോഷത്തോടുമനുബന്ധിച്ചുള്ള പോസ്റ്റര്‍ പ്രകാശനം പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുട്ടനാട് എം.എല്‍.എ തോമസ് കെ.തോമസ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സാജന്‍ ഫിലിപ്പിന് നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍ , ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രാഹം, യൂണിറ്റ് ഭാരവാഹി ഷിബു മാത്യൂ എന്നിവര്‍ സന്നിഹിതരായിരുന്നു. 18ന് വെള്ളിയാഴ്ച വൈകീട്ട് നാലു മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ആരംഭിക്കുന്ന ചിത്രരചന മത്സരത്തില്‍ എല്‍.കെ.ജി മുതല്‍ പത്താം തരം വരെയുള്ള കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചും പ്ലസ് ഴണ്‍, പ്ലസ്ടു ക്ലാസുകളിലെ കുട്ടികളെയും അംഗങ്ങളെയും ഉള്‍പ്പെടുത്തി കൈയ്യക്ഷര മത്സരവും സംഘടിപ്പിക്കുന്നു. തുടര്‍ന്ന് കുവൈറ്റിലെ സംഗീത രംഗത്ത് കൈയ്യൊപ്പ് ചാര്‍ത്തിയ ‘യെസ് ബാന്‍ഡ് ‘ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ആഘോഷങ്ങള്‍ക്ക് മിഴിവേകും.