രവി കൊമ്മേരി
ഷാര്‍ജ: ഇറ്റാലിയന്‍ പാരമ്പര്യത്തിലൂടെ, ഇറ്റാലിയന്‍ സംസ്‌കാരത്തിലൂടെ, ഇറ്റാലിയന്‍ സാങ്കേതിക വിദ്യയിലൂടെ പുരാതന ഇറ്റാലിയന്‍ രീതികളില്‍ നിന്ന് ഇന്നത്തെ ഡിജിറ്റല്‍ ഇറ്റാലിയന്‍ സംസ്‌കാരത്തിലേക്കുള്ള കുതിപ്പ് വ്യക്തമാക്കുന്ന സമ്പൂര്‍ണ്ണ ദൃശ്യാവിഷ്‌കാരത്തോടു കൂടെയായിരുന്നു യു.എ.ഇയിലെ ഇറ്റാലിയന്‍ പവലിയന്‍ 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ജനങ്ങളെ വരവേറ്റത്. വളരെ മനോഹരമായ ഓപ്പണ്‍ പവലിയനില്‍ തങ്ങളുടെ അതിഥികളെ വരവേല്‍ക്കാനും സംവദിക്കാനുമുള്ള തുറന്ന വേദി ഒരുക്കി, വിശാലമായ സാഹോദര്യത്തിന്റെ, സൗഹൃദത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ് ഇറ്റലി ഇവിടെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
ഇറ്റാലിയന്‍ എംബസിയുടെ മുഖ്യ പങ്കാളിത്തമായി മിസ്റ്റര്‍ വലീദ് പ്രേക്ഷകരെ നേരിട്ട് സ്വീകരിക്കുന്ന കാഴ്ച്ച വേറിട്ടതായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നിരവധി പ്രമുഖരായ എഴുത്തുകാരാണ് ജനങ്ങളുമായി സംവദിക്കുന്നത്. അറ്റര്‍ ബലേറ്റോ, എലിസബത്ത ഡാമി, സോഫിയ വിസ്‌ക്കാര്‍ഡി ആന്റ് ലോറന്‍സോ ലു പോറിനി, വ്യാഫറിനി, ജിയോവാന്നി ബൊസെറ്റി, ക്രിസ്റ്റിന ബവര്‍ മാന്‍, ടെല്‍മോ പീവാനി, ആലിസ് കാപ്പാഗ്ലി തുടങ്ങിയവരാണ് ഇറ്റാലിയന്‍ പവലിയനില്‍ എത്തിച്ചേര്‍ന്ന പ്രമുഖര്‍.