അപേക്ഷ ക്ഷണിക്കുന്നു

കോഴിക്കോട്: വിള അധിഷ്ഠിത കൃഷിയില്‍ നിന്നും കൃഷിയിടാധിഷ്ഠിത കൃഷിയിലേക്ക് മാറുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കൃഷിയിടാധിഷ്ഠിത സമീപന പദ്ധതിയിലേക്ക് അപക്ഷ ക്ഷണിക്കുന്നു. കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കാലാവസ്ഥാ ഘടകങ്ങള്‍, വിലയിലെ ഏറ്റക്കുറച്ചിലുകള്‍, മറ്റു സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കുകയും അനുയോജ്യമായ കാര്‍ഷിക ഇടപെടലുകളിലൂടെ കൃഷിയിടത്തില്‍ ലഭ്യമായ വിഭവങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ പരിപാലിച്ച്, കൃഷി, മൃഗസംരക്ഷണം, പാലുല്‍പാദനം, മത്സ്യകൃഷി, കോഴി വളര്‍ത്തല്‍ തുടങ്ങി എല്ലാ സാധ്യതകളെയും ഈ പദ്ധതി വഴി പ്രയോജനപ്പെടുത്തും. ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുകയും കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

തിരത്തെടുത്ത കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള ഫാം, പ്ലാന്‍പരിശീലനം സിദ്ധിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കും. പദ്ധതിയുടെ ആരംഭത്തില്‍ ഒരു പഞ്ചായത്തില്‍ നിന്ന് 10 പേരെ ഇതിനായി തിരഞ്ഞെടുക്കുകയും തുടര്‍ന്ന് കൂടുതല്‍ പേരെ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരികയും ചെയ്യും. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കുകയും ഉല്‍പ്പന്നത്തിന് മെച്ചപ്പെട്ട വിപണ കണ്ടെത്തുകയും ചെയ്യും. കൃഷി ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞരും കര്‍ഷകരും ചേര്‍ന്ന് ഉണ്ടാക്കുന്ന ഫാം പ്ലാന്‍ അനുസരിച്ചായിരിക്കും ഓരോ പ്രദേശങ്ങളിലും കൃഷി ഇറക്കുക. ഒരു കൃഷിഭവന്റെ കീഴില്‍ വരുന്ന എല്ലാ കൃഷി കൂട്ടങ്ങളെയും സമഗ്രമായി സംയോജിപ്പിച്ചു കൊണ്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുകളില്‍ 11നകം അപേക്ഷ നല്‍കേണ്ടതാണെന്ന് ജില്ല കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *