കോഴിക്കോട്: പ്രശസ്തകവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി രാജീവന്റെ നിര്യാണത്തില്‍ കവിയും ഫോക്ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര അനുശോചനം രേഖപ്പെടുത്തി. കാലത്തിന്റെ അനീതികള്‍ക്കെതിരേ സര്‍ഗാത്മകതയിലൂടെ ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തുവന്ന ടി.പി രാജീവന് എഴുത്തുകാര്‍ക്കിടയിലെ കരുത്തനായ ആക്ടിവിസ്റ്റുകൂടിയാണെന്ന് ഗിരീഷ് ആമ്പ്ര പറഞ്ഞു. ‘പലേരിമാണിക്യം ഒരു പാതിരാ കൊലപാതകം’ എന്ന നോവല്‍ മലയാളത്തിലെ എക്കാലത്തേയും അന്വേഷണാത്മക കൃതിയാണ്. സര്‍ഗാത്മകത സമരമുറയാക്കിയ സാഹിത്യ- സാംസ്കാരികരംഗത്തെ ബഹുമുഖപ്രതിഭയേയാണ് ടി.പി രാജീവന്റെ അകാലവിയോഗത്തിലൂടെ നഷ്ടമായതെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.