പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു

ഇസ്‌ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. ഗുജ്‌റന്‍വാല പ്രവിശ്യയില്‍ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇമ്രാന്‍ഖാന്റെ കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടന്‍ ഇസ്‌ലാമാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. അജ്ഞാതന്റെ വെടിവയ്പ്പില്‍ ഇമ്രാന്റെ സഹപ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. എ.കെ 47 തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ആരുടെയും നില ഗുരുതരമല്ല. ഇസ്‌ലാമാബാദിന് സമീപമുള്ള ഗുജ്‌റന്‍വാല പ്രവിശ്യയിലായിരുന്നു സംഭവം. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് ആക്രമണമുണ്ടായത്. റാലിയില്‍ സംസാരിക്കാന്‍ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് രംഗത്തെത്തി.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 28 നാണ് ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ലാഹോറില്‍ തുടങ്ങിയ മാര്‍ച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്‌ലാമാബാദില്‍ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *