കംഫേര്‍ട്ടാകാന്‍ ഫിറ്റ് ആന്റ് കംഫേര്‍ട്ട്; ആദ്യ ഔട്ട്‌ലെറ്റ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

കംഫേര്‍ട്ടാകാന്‍ ഫിറ്റ് ആന്റ് കംഫേര്‍ട്ട്; ആദ്യ ഔട്ട്‌ലെറ്റ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: പ്രമുഖ മള്‍ട്ടി ബ്രാന്റ് ഇന്നര്‍വെയര്‍ ഷോറൂം ഫിറ്റ് ആന്റ് കംഫേര്‍ട്ട് പുതിയറ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരള ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.എ മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പുതിയറ ഫെഡറല്‍ ബാങ്കിന് മുന്‍വശം ഫാത്തിമ കോംപ്ലക്‌സിലാണ് ഫിറ്റ് ആന്റ് കംഫേര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കുമായി പ്രമുഖ മള്‍ട്ടി ബ്രാന്റ് ഇന്നര്‍വെയറിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം ഇവിടെ ലഭ്യമാകും.

ഇന്നര്‍വെയറിന് പുറമെ യോഗാ വെയര്‍ , ജോഗേര്‍സ് , നൈറ്റ് വെയര്‍ , കാഷ്വല്‍ വെയര്‍ , ആക്‌സസറീസ് എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാകും എന്ന പ്രത്യേകതയും ഇവിടെയുണ്ട്. വനിതകള്‍ക്ക് കംഫേര്‍ട്ടബിളായ ഇന്നര്‍വെയര്‍ തിരഞ്ഞെടുക്കുന്നതിനായി ഒരു ഫിറ്റ്-എക്‌സ്‌പേര്‍ട്ടിന്റെ സേവനം ലഭ്യമായിരിക്കുമെന്നു മാനേജിങ് ഡയരക്ടര്‍ ടി.കെ അസ്ലം പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റ് വൈകാതെ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔട്ട്‌ലെറ്റിന്റെ വനിതാ വിഭാഗം മോഡലും നടിയുമായ ശ്രീവിദ്യ മുല്ലച്ചേരി ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന ഫാമിലി ഗ്രൂപ്പ് ചെയര്‍മാന്‍ ഇമ്പിച്ചമ്മദില്‍ നിന്നും റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ എടത്തില്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സാംസണ്‍, റസൂല്‍ ഗഫൂര്‍ , അബ്ദുല്‍ ബാരി, പ്രമോദ് കോട്ടൂളി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *