ഭരണഭാഷാ വാരാഘോഷം വിവിധ മത്സരങ്ങളുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്

ഭരണഭാഷാ വാരാഘോഷം വിവിധ മത്സരങ്ങളുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്

കോഴിക്കോട്:ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ. നവംബർ നാലിന് സർക്കാർ ജീവനക്കാർക്കായി തർജ്ജമ മത്സരം, ഭരണ ഭാഷാ ക്വിസ്, സ്‌കൂൾ, കോളേജ്, വിദ്യാർത്ഥികൾക്കായി കഥ, കവിത, ഉപന്യാസ രചന, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ നാല് മണി വരെ തർജ്ജമ മത്സരം, ഭരണഭാഷാ ക്വിസ് മത്സരം, എന്നിവ നടക്കും. അന്നേ ദിവസം വൈകുന്നേരം നാല് മണിക്ക് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരവും നടത്തും.

നവംബർ അഞ്ചിന് ഉച്ചക്ക് ശേഷം 3:30 ന് വിദ്യാർത്ഥികൾക്കായി കഥ, കവിത, രചന മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ്, പ്രിൻസിപ്പലിന്റെ കത്ത് എന്നിവ സഹിതം [email protected] എന്ന മെയിൽ ഐ.ഡിയിൽ രജിസ്റ്റർ ചെയ്യണം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *