കേരള പിറവി ദിനാഘോഷ പരിപാടികള്‍ നടത്തി

കേരള പിറവി ദിനാഘോഷ പരിപാടികള്‍ നടത്തി

ചാലക്കര: എക്‌സല്‍ പബ്ലിക് സ്‌ക്കൂള്‍ മാഹിയിലെ മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലേയും കുട്ടികള്‍ ചേര്‍ന്ന് കേരള പിറവി ദിനം ആഘോഷിച്ചു. നൃത്തം, പാട്ട്, കഥ പറയല്‍ എന്നിവയോടൊപ്പം വള്ളം കളിയുടെ രംഗാവിഷ്‌ക്കാരവും നടന്നു. വഞ്ചിപ്പാട്ട് പാടി തോണി തുഴയുന്ന ദൃശ്യാവിഷ്‌ക്കാരം ഏറെ ശ്രദ്ധേയമായി. നാലാം ക്ലാസിലെ ഗംഗി പദ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സതി എം. കുറുപ്പ്, വൈസ് പ്രിന്‍സിപ്പാള്‍ സുധീഷ്.വി, കോ-ഓര്‍ഡിനേറ്റര്‍മാരായ സുശാന്ത് കുമാര്‍ ,ജാസ്മിന ,അധ്യാപകരായ പ്രസീന, ഷൈജ, ബിന്ദു,പവിത്രന്‍ , രാഗേഷ് പുന്നോല്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *