കണ്ണൂര്‍: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ (ജി. ഐ. എ) നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മത സൗഹാര്‍ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയുടെ സംസ്ഥാനതല സമ്മേളനം 2023 ഫെബ്രുവരി 11 ന് (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ജോസഫ് അധ്യക്ഷത വഹിക്കും. അമ്പതോളം സാമൂഹ്യ-സാംസ്‌കാരിക -രാഷ്ട്രീയ – മത നേതാക്കളോടൊപ്പം ആയിരത്തിലധികം ഹിന്ദു-മുസ്ലീം-ക്രൈസ്തവ പ്രതിനിധികളും പങ്കെടുക്കും.