ലഹരിക്കെതിരേ ബോധവല്‍ക്കരണ റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു

ലഹരിക്കെതിരേ ബോധവല്‍ക്കരണ റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു

കോഴിക്കോട്: വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും സാമൂതിരി സ്‌കൂള്‍ എസ്.പി.സി യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണ റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പരിപാടി അഡ്വ. മഞ്ചേരി സുന്ദര്‍രാജ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. അനില്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ടി.റനീഷ്, സംവിധായകന്‍ ടി. സജികുമാര്‍, വിശ്വദര്‍ശന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഒ. സ്‌നേഹരാജ്, വത്സന്‍ നെല്ലിക്കോട്, അധ്യാപിക എ.കെ അനുപമ, കെ.വി അബ്ദുള്ളക്കുട്ടി, ആറ്റക്കോയ പള്ളിക്കണ്ടി, സബീഷ് ഇല്ലത്ത്, പി. ശോഭീന്ദ്രന്‍, ഗോപി, വിപിന്‍ മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുഴുക്കുത്തുകള്‍ എന്ന ബോധവല്‍ക്കരണ നാടകം അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *