നാദാപുരത്ത് പത്താം വാര്‍ഡില്‍ വയോജനസഭയും ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

നാദാപുരത്ത് പത്താം വാര്‍ഡില്‍ വയോജനസഭയും ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

നാദാപുരം: നാദാപുരത്ത് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ വയോജന സഭ ചേര്‍ന്നു. സഭയില്‍ പങ്കെടുത്തവരുടെ ആരോഗ്യ പരിശോധനയും പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്റെ അളവും പരിശോധിച്ചു. വയോജനസഭ തൂണേരി ബ്ലോക്ക് സെക്രട്ടറി എ.കെ പീതാംബരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഷ മനോജ് അധ്യക്ഷത വഹിച്ചു. മാറുന്ന കാലത്തെ വയോജനക്ഷേമം എന്ന വിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് ക്ലാസ് എടുത്തു. പി.കെ ദാമു മാസ്റ്റര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കരിമ്പില്‍ ദിവാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പ്രസാദ്, ഗംഗാധരന്‍, കെ. ബാലകൃഷ്ണന്‍, സി. കെ രാജേഷ്, പി.കെ സജീവന്‍, എം. സക്കറിയ, കെ. ജിഷ, വി.സി ചന്ദ്രി , അനില്‍ കുമാരി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *