മരത്തംകോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മരത്തംകോട് മാര്‍ പീലക്സിനോസ് മെമ്മേറിയല്‍ സ്ക്കൂളില്‍ ലഹരിക്കെതിരേയുള്ള തീവ്രയജ്ഞ ക്യാമ്പയിനിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു. പ്രസിഡന്റ് കരീം പന്നിത്തടം പ്രതിരോധ ജ്വാല പകര്‍ന്നു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ലഹരിക്കെതിരേയുള്ള പ്രതിജ്ഞ പുതുക്കി. ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതോടെ ആദ്യഘട്ട ബോധവല്‍ക്കരണ പരിപാടികള്‍ സമാപിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന, അധ്യാപകരായ ഫാദര്‍ സജികുളങ്ങാട്ടില്, സി.പി ലൈലിക, പി.എം ശൈലജ, യൂ.ടി ഷീജ, ഫാ.സജി, ജിന എ. ജോണ്‍, സ്റ്റെഫി സണ്ണി, പി.ടി.എ കമ്മിറ്റി അംഗം ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്കി.