നവംബര്‍ 18ന് ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ തിയേറ്ററുകളില്‍; ആശംസകളുമായി മമ്മൂട്ടി

നവംബര്‍ 18ന് ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ തിയേറ്ററുകളില്‍; ആശംസകളുമായി മമ്മൂട്ടി

ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാര്‍ ലൗ, ധമാക്ക എന്നീ ചിത്രംങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ നവംബര്‍ 18ന് ചിത്രം തീയേറ്ററുകളില്‍ എത്തും. സിനിമക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകനായ ഒമര്‍ ലുലുവിന് വാട്‌സാപ്പ് സന്ദേശമായാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ ഉള്‍പ്പെടെ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമര്‍ ലുലു അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജീഷ് വിജയന്‍, ദാസേട്ടന്‍ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഫ്രീക്ക് ലുക്ക്’ എന്ന ഗാനം പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി ട്രെന്‍ഡിങ്ങിലാണ്. പ്രവാസിയായ കളന്തൂര്‍ ആണ് നിര്‍മാതാവ്. സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് റതിന്‍ രാധാകൃഷ്ണനാണ്. വിശാഖ് പി.വി ആണ് ഈ സിനിമയിലെ കാസ്റ്റിങ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പി.ആര്‍.ഒ പ്രതീഷ് ശേഖറാണ് കൈകാര്യം ചെയ്യുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *