എ.ഡബ്ല്യൂ.എസ് ലോക്കല്‍ സോണ്‍ ഇന്ത്യയിലും

എ.ഡബ്ല്യൂ.എസ് ലോക്കല്‍ സോണ്‍ ഇന്ത്യയിലും

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി ലോക്കല്‍ സോണ്‍ തുറന്ന് ക്ലൗഡ് അധിഷ്ഠിത സേവന സ്ഥാപനമായ ആമസോണ്‍ വെബ് സര്‍വിസസ്. കംപ്യൂട്ട്, സ്റ്റോറേജ്, ഡാറ്റാബേസ് തുടങ്ങിയ സവേനങ്ങള്‍ നല്‍കുന്ന സ്ഥാപനം ഡല്‍ഹിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. യു.എസിന് പുറത്ത് ആദ്യമായി ആരംഭിച്ച എ.ഡബ്ല്യൂ.എസ് ലോക്കല്‍ സോണ്‍ ഡല്‍ഹിക്കൊപ്പം തായ്പെയിലും ഉണ്ട്. ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ വൈകാതെ ആരംഭിക്കും. സിംഗിള്‍ഡിജിറ്റ് മില്ലിസെക്കന്‍ഡ് ലേറ്റന്‍സി ആപ്ലിക്കേഷനുകള്‍ക്ക് ക്ലൗഡ് ഉപകരണങ്ങള്‍ എവിടെ സ്ഥാപിക്കുന്നു എന്നത് വിഷയമാണ്. ഇതു മുന്നില്‍ക്കണ്ടാണ് കൂടുതല്‍ മേഖലകളിലേക്ക് ആമസോണ്‍ ലോക്കല്‍ സോണുകള്‍ വ്യാപിപ്പിക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് അവയുടെ അടുത്തുതന്നെ എ.ഡബ്ല്യൂ.എസ് ലോക്കല്‍ സോണുകള്‍ എത്തുന്നത് കൂടുതല്‍ സൗകര്യപ്രദമാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *