ഡോക്ടർ പി.മോഹനകൃഷ്ണൻ മെയ്ത്ര ഹോസ്പിറ്റൽ സിഇഒ

കോഴിക്കോട് : രാജ്യത്തിനകത്തും മിഡിലീസ്റ്റിലുമായി ചികിത്സാ രംഗത്ത്
മുപ്പത് വർഷത്തോളം സേവനമനുഷ്ഠിച്ച പ്രമുഖ ആരോഗ്യ വിദക്തനുമായ ഡോക്ടർ പി.മോഹനക്യഷ്ണൻ മെയ്ത്രഹോസ്പിറ്റലിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റു. പാലക്കാട് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സിഇഒ ആയി പ്രവർത്തിച്ചുവരികയായിരുന്നു.കോഴിക്കോട്ട് അദ്ദേഹം സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇഎൻടി ആൻഡ് ഹെഡ് & നെക്ക് സർജറി ഇന്ത്യയിലെ പ്രധാന ഇഎൻടി സ്ഥാപനമാണ്. ആരോഗ്യമേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യവും, ഹോസ്പിറ്റൽ മാനേജ്‌മെന്റ് രംഗത്ത് പ്രശസ്തനുമായ ഡോ. മോഹനക്യഷ്ണന്റെ സേവനം മെയ്ത്ര ഹോസ്പിറ്റലിന് ലഭിക്കുന്നതിലൂടെ രാജ്യത്തെ ആരോഗ്യമേഖലയെ പരിവർത്തനം ചെയ്യാനുള്ള കെ.ഇ.എഫിന്റെ കാഴ്ചപ്പാടിന് കരുത്ത് പകരുമെന്ന് മെയ്ത്ര ഹോസ്പിറ്റൽ ചെയർമാനും, കെഇഎഫ് ഹോൾഡിംഗ്‌സ് സ്ഥാപക ചെയർമാനുമായ ഫൈസൽ ഇ. കൊട്ടിക്കോളൻ പറഞ്ഞു. ആരോഗ്യ ചികിത്സാരംഗത്ത് ലോകോത്തര നിലവാരത്തിലൂടെ രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല വിദേശങ്ങളിൽ നിന്നുള്ളവർക്ക് പോലും വിദക്ത ചികിത്സ മെയ്ത്രയിലൂടെ നൽകി, അന്താരാഷ്ട്ര ചികിത്സാ സേവനങ്ങൾ ലഭ്യമാകുന്ന ആതുരാലയമായി മെയ്ത്രയെ നയിക്കുമെന്ന് ഡോ. പി.മോഹനക്യഷ്ണൻ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *