ക്യഷിവകുപ്പ് അവാർഡിന് അപേക്ഷിക്കാനുള്ള സമയം നീട്ടി

കോഴിക്കോട് : സംസ്ഥാന കൃഷിവകുപ്പ് നൽകുന്ന അവാർഡുകളായ കർഷകഭാരതി, ഹരിതമുദ്ര എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നിലവിലത്തെ സാഹചര്യം പരിഗണിച്ച് 13/07/2020 ൽ നിന്നും 21/07/2020 വരെയായി ദീർഘിപ്പിച്ചിരിക്കുന്നു. ദൃശ്യ മാധ്യമം, ശ്രവ്യ മാധ്യമം, ഓൺലെൻ മാധ്യമം, ഡോക്യുമെൻററി/ടെലിഫിലിം നിർമ്മാതാവ് എന്നിവർക്ക് അപേക്ഷിക്കാം. പ്രസ്തുത അവാർഡുകൾക്കുള്ള അപേക്ഷ 21/07/2020 നു വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം – 3 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *