സതീശന്‍ പാച്ചേനിയുടേത് കോണ്‍ഗ്രസിനായി സമര്‍പ്പിച്ച ജീവിതം: എം.കെ രാഘവന്‍ എം.പി

സതീശന്‍ പാച്ചേനിയുടേത് കോണ്‍ഗ്രസിനായി സമര്‍പ്പിച്ച ജീവിതം: എം.കെ രാഘവന്‍ എം.പി

ദുബൈ: കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപടുക്കുവാന്‍ വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച നേതാവായിരുന്നു സതീശന്‍ പാച്ചേനിയെന്ന് എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സതീശന്‍ പാച്ചേനിയുടെ അനുസ്മരണം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലഘട്ടങ്ങളിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള നേതാവാണ് സതീശന്‍ പാച്ചേനി. പാര്‍ട്ടിക്കും നാടിനും വേണ്ടി അക്ഷരാര്‍ഥത്തില്‍ നല്ല നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ നേതാവായിരുന്നു പാച്ചേനിയെന്നും എം.കെ രാഘവന്‍ അനുസ്മരിച്ചു. ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വിജയ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ദുബൈ ഇന്‍കാസ് പ്രസിഡന്റ് നദീര്‍ കാപ്പാട്, ജനറല്‍ സെക്രട്ടറി ബി.എ നാസര്‍, ഇഖ്ബാല്‍ ചെക്യാട്, യു.എസ് ജിജു, മൊയ്ദു കുറ്റ്യാടി, ഫിറോസ് ബക്രി സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *