വിദ്യാര്‍ഥികളേയും സന്നധപ്രവര്‍ത്തകരേയും അനുമോദിച്ചു

വിദ്യാര്‍ഥികളേയും സന്നധപ്രവര്‍ത്തകരേയും അനുമോദിച്ചു

തലശ്ശേരി: നഗരസഭ തിരുവങ്ങാട് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ പൊതു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളേയും കൊവിഡ് മഹാമാരിക്കലത്ത് സേവനം നടത്തിയ സന്നദ്ധ പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും, തൊഴിലുറപ്പു തൊഴിലാളികളേയും മതസൗഹാര്‍ദത്തിന് മാതൃകകാണിച്ച സുബൈദയേയും അനുമോദിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍. രേഷ്മയുടെ അധ്യക്ഷതയില്‍ മുന്‍ എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ പി.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. പൂവളപ്പ് തെരു ഹോമിയോ ആശുപത്രി അനുബന്ധ കെട്ടിടം ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.എം.എ തലശ്ശേരി ശാഖ സെക്രട്ടറി ഡോ.നദീം അബൂട്ടി വിശിഷ്ടാതിഥിയായി എം.പ്രേമാനന്ദ്, എന്‍. രതിക , എന്‍.സിബാലന്‍ സംസാരിച്ചു. വികസന സമിതി അംഗം റയ്യാന്‍ റഫീക്ക് സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ നിഷാന്ത് പി.സി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *