ഷാരോണിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്

ഷാരോണിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്

നെയ്യാറ്റിന്‍കര: ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുവരും ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.

ഷാരോണ്‍ രാജിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീട്ടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തിനൊപ്പം ഷാരോണ്‍ ഇറങ്ങി പോവുകയായിരുന്നെന്ന് ഗ്രീഷ്മ മൊഴി നല്‍കിയതായി എ.ഡി.ജ.ിപി വ്യക്തമാക്കിയിരുന്നു.
കീടനാശിനിയില്‍ കോപ്പര്‍സള്‍െൈഫറ്റ് സാന്നിധ്യമില്ലെന്നും എ.ഡി.ജി.പി പറഞ്ഞു. ഷാരോണിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൂടി കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസിലാകൂ. പ്രാഥമിക അന്വേഷണത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എ.ഡി.ജി.പി അറിയിച്ചു.

ജ്യൂസ് ചലഞ്ചുകള്‍ നടത്തി താന്‍ നാളെ എന്ത് കൊടുത്താലും കുടിക്കുമെന്നത് ഉറപ്പിക്കാനായിരുന്നു ഇവരുടെ ആദ്യ ശ്രമം. ജ്യൂസില്‍ വിഷം കലര്‍ത്തിയാല്‍ രുചി വ്യത്യാസം പെട്ടെന്ന് മനസ്സിലാകുമെന്നതിനാലാകാം ജ്യൂസില്‍ നിന്ന് പദ്ധതി പിന്നീട് കഷായത്തിലേക്ക് മാറ്റി. തന്റെ അമ്മ കുടിച്ചിരുന്ന കഷായം താന്‍ കുടിക്കുന്ന കഷായമാക്കി ഷാരോണിന്റെ മുമ്പില്‍ അവതരിപ്പിച്ചു. പിന്നാലെ ഷാരോണിന്റെ ആരോഗ്യ സ്ഥിതി മോശമായി, ഗുരുതരമായി. ചികിത്സയിലുള്ള ഷാരോണിന് കഷായത്തെക്കുറിച്ചുളള സംശയം ഇല്ലാതാക്കാന്‍ ജ്യൂസായിരിക്കും പ്രശ്നമെന്ന് പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *