കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ.പി ഉമ്മര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ പ്രൊഫസര്‍ സമദ് മങ്കട അധ്യക്ഷത വഹിച്ചു. അഡ്വ. എം.രാജന്‍, റഹിം പൂവാട്ടുപറമ്പ്, എം.വി കുഞ്ഞാമു, അഡ്വ. ഫസല്‍ പറമ്പാടന്‍, ഗിരീഷ് പെരുവയല്‍, ചലച്ചിത്ര നിര്‍മാതാവ് ഷാജി കട്ടുപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
ചലച്ചിത്ര നിര്‍മാതാവ് ഡോക്ടര്‍ എന്‍.എം ബാദുഷ, നടന്‍ വിജയന്‍ വി. നായര്‍, സംവിധായകന്‍ നൗഷാദ് ഇബ്രാഹിം, കെ.പി ഉമ്മര്‍ ആദ്യമായി അഭിനയിച്ച രാരിച്ചന്‍ എന്ന പൗരന്‍ സിനിമയുടെ രചയിതാവായ ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ.സുധാകരന്‍, സപര്യ കലാക്ഷേത്ര പ്രിന്‍സിപ്പാള്‍ രജനി പ്രവീണ്‍, ടി.പി ഭാസ്‌കരന്‍, രജനി സുരേഷ്, തച്ചിലോട്ട് നാരായണന്‍, ഉഷ സി. നമ്പ്യാര്‍, എ.വി ഫര്‍ദിസ്, മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അഭിലാഷ് നായര്‍, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ദീപ്തിഷ് കൃഷ്ണ, ആര്‍.ജെ കൈലാസ്, വി.വി സഞ്ജീവ്, എ.രാജേഷ്, പ്രശാന്ത് ചില്ല, ശ്രീജിത്ത് മാരിയല്‍ എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
കെ.പി ഉമ്മര്‍ അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ വിവിധ ഗായകര്‍ ആലപിച്ചു.