തിരുവനന്തപുരം: ആമസോണ്‍ വബ് സര്‍വിസസിന്റെ റിസ്റ്റാര്‍ട്ട് പ്രോഗ്രാമിന്റെ ആദ്യ ബിരുദദാനം ജനറേഷന്‍ ഇന്ത്യാ ഫൗണ്ടേഷന്‍ നടത്തി. എ.ഡബ്ല്യൂ.എസ് ക്ലൗഡ് സ്‌കില്ലുകളും പ്രായോഗിക കരിയര്‍ സ്‌കില്ലുകളും ഉള്‍പ്പെടുന്ന 12 ആഴ്ച നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലന കോഴ്സാണ് എ.ഡബ്ല്യൂ.എസ് റിസ്റ്റാര്‍ട്ട്. അഭിമുഖത്തിന് ഒരുങ്ങുക, റെസ്യുമെ എഴുതുക, ഇത്തരം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കാന്‍ പരിശീലിക്കുക തുടങ്ങിയവയാണ് റിസ്റ്റാര്‍ട്ട് പ്രോഗ്രാമിലുള്ളത്. കൊവിഡ് വ്യാപനത്തിനു ശേഷം തൊഴിലാളികളില്‍ 95 ശതമാനം പേര്‍ക്കും അവരുടെ തൊഴില്‍ തുടരുന്നതിന് കൂടുതല്‍ ഡിജിറ്റല്‍ സ്‌കില്ലുകള്‍ ആവശ്യമായി വന്നിരിക്കുകയാണെന്ന് ആല്‍ഫ ബീറ്റ ഈയിടെ നടത്തിയ ഒരു പഠനം തെളിയിച്ചിരുന്നു. 50 ശതമാനം സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ പരിശീലനം നല്‍കുന്നതിന് സംവിധാനമില്ല എന്നും അവര്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് എ.ഡബ്ല്യൂ.എസ് റിസ്റ്റാര്‍ട്ട് പരിപാടിക്ക് തുടക്കം കുറിച്ചത്.