ചീരാലിലെ കടുവ പിടിയില്‍; കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍

ചീരാലിലെ കടുവ പിടിയില്‍; കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍

  • ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി

സുല്‍ത്താന്‍ ബത്തേരി: വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ പിടിയില്‍. കടുവയുടെ പല്ലിന് ചെറിയ പരുക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. വെറ്ററിനറി ഡോക്ടര്‍മാര്‍ കടുവയ്ക്ക് പ്രാഥമിക ചികില്‍സ നടത്തും. ചീരാലില്‍ ഒരു മാസത്തിനിടെ 13 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. തോട്ടാമൂല ഫോറസ്റ്റ് ഓഫിസിന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായമുള്ള ആണ്‍ കടുവയാണ് പിടിയിലായത്.
വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചില്‍ നടത്തിയത്. ഉള്‍വനത്തിലടക്കം വനപാലക സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. മുത്തങ്ങയില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും അതും ഫലപ്രദമായില്ല. കടുവയെ കണ്ടെത്താന്‍ 18 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും മൂന്ന് കൂടുകള്‍ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘവും ആര്‍.ആര്‍.ടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തതാണ് വനം വകുപ്പിന് ആദ്യഘട്ടത്തില്‍ വെല്ലുവിളിയായത്. ഇതിനിടയിലാണ് കടുവ കുടുങ്ങിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *