മുത്ത് നബി മെഗാ ക്വിസ്: സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കള്‍

മുത്ത് നബി മെഗാ ക്വിസ്: സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കള്‍

കോഴിക്കോട്: മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ ബാലുശ്ശേരിയില്‍ വച്ച് നടന്ന എസ്.എസ്.എഫ് മുത്ത്‌നബി മെഗാ ക്വിസ് ജില്ലാ മത്സരങ്ങള്‍ സമാപിച്ചു. മഴവില്‍ ക്ലബ് ഹൈസ്‌കൂള്‍, മഴവില്‍ ക്ലബ്ബ് യു,പി, മഴവില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, ഹൈസല്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുറ്റ്യാടി, ഖാദിസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഫറോക്ക്, മെംസ് ഇന്റര്‍നാഷണല്‍ കാരന്തൂര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മഴവില്‍ ക്ലബ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുഹമ്മദ് ഐഹാം കെ.സി, മുഹമ്മദ് ഫാസ്. കെ ( മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ) ഒന്നാം സ്ഥാനവും
നജുവാന്‍ അബ്ദുള്ള, ആദില്‍ ഷാദ് ഇബ്രാഹിം ( സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുറ്റ്യാടി ) രണ്ടാം സ്ഥാനവും, ദില്‍ല്‍ഹാക്ക് ഹസന്‍ എം.പി, മുഹമ്മദ് മിന്‍ഹാജ് എ.കെ (ഇഷാഅത് പബ്ലിക് സ്‌കൂള്‍ പൂനൂര്‍) മൂന്നാം സ്ഥാനവും നേടി. മഴവില്‍ ക്ലബ് യു.പി വിഭാഗത്തില്‍ അയാന്‍ അഹമ്മദ്, മുഹമ്മദ് മിസ്ഹബ് ( ഖാദിസിയ്യ ഇംഗ്ലീഷ് സ്‌കൂള്‍, ഫറോക്ക്) ഒന്നാം സ്ഥാനവും അബ്ദുള്ള മിശാല്‍, മുഹമ്മദ് നജാദ് (സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുറ്റ്യാടി) രണ്ടാം സ്ഥാനവും അബ്ദുല്ല ഷാഹിദ്, ഷംവീല്‍ ( ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നാദാപുരം) മൂന്നാം സ്ഥാനവും നേടി.

മഴവില്‍ ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തില്‍ മുഹമ്മദ് നജാദ്.കെ, മുഹമ്മദ് സാലിം വി.പി ( റൈഹാന്‍ വാലി മര്‍കസ് , കാരന്തൂര്‍ ) ഒന്നാം സ്ഥാനം നേടി. ഹൈസല്‍ വിഭാഗത്തില്‍ മുഹമ്മദ് സഫ്വാന്‍, ഷാഹുല്‍ ഹമീദ് കെ.കെ (ഐഫര്‍ അക്കാദമി) ഒന്നാം സ്ഥാനവും മുഹമ്മദ് മുനവ്വിര്‍.എം, മുഹമ്മദ് ജിനാന്‍ (ഐഫര്‍ അക്കാദമി) രണ്ടാം സ്ഥാനവും മുഹമ്മദ് ഷുറൈഹ്, അഹമ്മദ് ഷബീബ് (ദില്‍ബീസ് വേള്‍ഡ് സ്‌കൂള്‍ പൂനൂര്‍) മൂന്നാം സ്ഥാനവും നേടി. സമാപന സംഗമത്തില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി റാഫി അഹ്‌സനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത് ഉദ്ഘാടനം ചെയ്തു. ഡോ. എം.എസ് മുഹമ്മദ് ശാദില്‍ നൂറാനി, സയ്യിദ് ജാബിര്‍ തങ്ങള്‍, ഫായിസ് എം.എം പറമ്പ് സംബന്ധിച്ചു. അഷ്‌റഫ് ഷഹബാസ് സ്വാഗതവും റാഷിദ് നടമ്മല്‍ പോയില്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *