ഭവന്‍സ് ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 29 മുതല്‍

ഭവന്‍സ് ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 29 മുതല്‍

കോഴിക്കോട്: ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍, ചേവായൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ഓള്‍ കേരള പ്രൈസ് മണി ഇന്റര്‍ സ്‌കൂള്‍ ഇന്‍വിറ്റേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ട്രോഫി മത്സരങ്ങള്‍ ചേവായൂര്‍ ഭവന്‍സ് സ്‌കൂളിലെ ഫ്‌ളഡ്‌ലൈറ്റ് ഗ്രൗണ്ടില്‍ 29 മുതല്‍ 31 വരെ നടക്കും. സംസ്ഥാനത്തെ 12 സ്‌കൂള്‍ ടീമുകള്‍ മാറ്റുരക്കുന്ന മത്സരം 29ന് രാവിലെ 10ന് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം സെലക്ടറുമായ അന്‍വിന്‍ ആന്റണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ വിശിഷ്ടാതിഥിയായിരിക്കും. ഭവന്‍സ് കോഴിക്കോട് കേന്ദ്ര ചെയര്‍മാന്‍ ആചാര്യ ഗുരുശ്രേഷ്ഠ എ.കെ.ബി നായര്‍ അധ്യക്ഷത വഹിക്കും. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ഇന്ത്യന്‍ നാഷണല്‍ ബാസ്‌കറ്റ് ബോള്‍ ലീഗില്‍ കൊച്ചി ടൈഗേഴ്‌സിലും മദ്രാസ് യൂണിവേഴ്‌സിറ്റി ടീമിലേയും അംഗവുമായ വൈശാഖ് പ്രത്യേക ക്ഷണിതാവാകും.
ദേവമാതാ സ്‌കൂള്‍-പൈസക്കരി, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍-കൊരട്ടി, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍-ഇരിഞ്ഞാലക്കുട, സി.എം.ഐ കാര്‍മ്മല്‍ സ്‌കൂള്‍-മുട്ടം, ബി.വി.ജെ.എം എച്ച്.എസ്.എസ്-പെരുമ്പടവ്, ഗവ.എച്ച്.എസ്.എസ്- മഞ്ചേരി, ഗിരിദീപം ബഥനി എച്ച്.എസ്.എസ്- കോട്ടയം, സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍-പെരുന്തുരുത്തി, സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍-ചേവായൂര്‍ എന്നീ സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ 31ന് സമാപിക്കും. കോഴിക്കോട് ജില്ലാ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫെയര്‍ പ്ലേ ട്രോഫി, ടൂര്‍ണമെന്റിലെ മികച്ച താരം, മാന്‍ ഓഫ് ദ മാച്ച് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചേവായുര്‍ ഭവന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ടൂര്‍ണമെന്റിന് ഇടവേളകളില്‍ ഉണ്ടായിരിക്കും. ഭവന്‍സ് അലൂമിനി ടീം, ഭവന്‍സ് ലേഡീസ് ടീം എന്നിവര്‍ പങ്കെടുക്കുന്ന എക്‌സിബിഷന്‍ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. 31ന് ഉച്ചയ്ക്ക് നടക്കുന്ന സമ്മാനദാനം ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് നിര്‍വഹിക്കും. ഭവന്‍സ് കോഴിക്കോട് കേന്ദ്ര വൈസ് ചെയര്‍മാന്‍ ഡോ. കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സുജാത കൂടത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരതീയ വിദ്യാഭവന്‍, കോഴിക്കോട് വൈസ് ചെയര്‍മാന്‍ ഡോ.കെ. ഗോപാലകൃഷ്ണന്‍, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ പോള്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ താരാ കൃഷ്ണന്‍ (പ്രിന്‍സിപ്പാള്‍, ഭാരതീയ വിദ്യാഭവന്‍), ഓര്‍ഗനൈസിങ് സെക്രട്ടറി സനില സോമന്‍ (കായിക വിഭാഗം മേധാവി), പി.ടി.എ പ്രസിഡന്റ് ഷിറാജ് കുമാര്‍, സംഘാടക സമിതി ചെയര്‍മന്‍മാരായ പത്മരാജന്‍, രൂപേഷ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *