കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍.ഐ.എ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍.ഐ.എ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനം ഇനി എന്‍.ഐ.എ അന്വേഷിക്കും. കേന്ദ്രം ഉത്തരവിറക്കി. തമിഴ്‌നാട് സര്‍ക്കാര്‍ എന്‍.ഐ.എ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളില്‍ ഒരാളുടെ ഐ. എസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പോലിസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാര്‍ശ നല്‍കിയത്. എന്‍.ഐ.എ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *