കണ്ണൂര്‍: മാകന്ദം മാസികയും മാകന്ദം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാക്കനാടന് അനുസ്മരണവും പുരസ്കാരദാനവും 29ന് വൈകീട്ട് മൂന്ന് മണിക്ക് സംഗീത കലാക്ഷേത്രം ഹാളില്‍ ( എ.കെ.ജി ഹോസ്പിറ്റലിന് വടക്കുവശം, തളാപ്പ്, കണ്ണൂര്‍) നടക്കും. കാക്കനാടന് അുസ്മരണ ഉദ്ഘാടനവും പുരസ്കാര ദാനവും പി. സന്തോഷ്കുമാര്‍ എം.പി നിര്‍വഹിക്കും. സുനില്‍ മടപ്പള്ളി ( എഡിറ്റര്‍, സദ്ഭാവന ബുക്സ്, കോഴിക്കോട്) അധ്യക്ഷത വഹിക്കും. കവയിത്രി എം.മൃദുല ടീച്ചര്‍ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തും. പ്രഭാഷകന്‍ അക്ഷരഗുരു കവിയൂര്‍ കാക്കനാടന് അനുസ്മരണം നടത്തും. എഴുത്തുകാരായ കെ.പത്മനാഭന് മാസ്റ്റര്‍, പി.ഹരിശങ്കര്‍, ഇ.ആര് ഉണ്ണി, ഗ്രന്ഥകാരന് ഭാര്ഗവന് പറശ്ശിനികടവ്, കവയിത്രി രതി കണിയാരത്ത് എന്നിവര്‍ ആശംസകള്‍ നേരും. കാക്കനാടന് നോവല്‍ പുരസ്കാര ജേതാവ് സന്ധ്യ ജലേഷും കാക്കനാടന് കഥാപുരസ്കാര ജേതാവ് ട്രീസ അനില്‍ എന്നിവര്‍ മറുമൊഴി നടത്തും. ആര്.എല്‍.വി ധനരേഖ പ്രാര്‍ഥനാ ഗീതം ആലപിക്കും. എം.വി കുറ്റിയാട്ടൂര്‍ ( എഡിറ്റര്‍, മാകന്ദം മസിക ആന്‍ഡ് ജന.സെക്രട്ടറി മാകന്ദം കലാസാഹിത്യവേദി, കണ്ണൂര്‍) സ്വാഗതവും കവയിത്രി കെ. ഉമാവതി, കാഞ്ഞിരോട് നന്ദിയും പറയും.