കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ പത്താം വാര്‍ഷിക സമാപന സമ്മേളനവും ഗ്ലോബല്‍ മീറ്റും

കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ പത്താം വാര്‍ഷിക സമാപന സമ്മേളനവും ഗ്ലോബല്‍ മീറ്റും

ദുബായ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ പത്താം വാര്‍ഷിക സമാപന സമ്മേളനവും ഗ്ലോബല്‍ മീറ്റും ദുബായില്‍ വച്ച് നടന്നു. കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൂട്ടം യു.എ.ഇ ചാപ്റ്റര്‍ ചെയര്‍മാന്‍ ജലീല്‍ മശ്ഹൂര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ ശഹബാസ് അമന്റെ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്ന് ദുബായിലെ പ്രവാസി മലയാളികള്‍ക്ക് ഹൃദ്യാനുഭൂതി പകര്‍ന്നു. ഗ്ലോബല്‍ പീസ് അംബാസിഡര്‍ ഉസൈഫ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റിയുടെ മാഗസിന്‍ കവര്‍പേജ് പ്രകാശനവും കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ഡോ. ജാബിര്‍ (സി.ഒ.ഒ , ഓഫീസ് ഓഫ് ഷെയ്ഖ് മാജിദ് റഷീദ് അല്‍ മുല്ല ), കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പവിത്രന്‍ കൊയിലാണ്ടി, കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ സലിം കെ.ടി , കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ അസീസ് മാസ്റ്റര്‍ , കുവൈറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ ഷാഫി കൊല്ലം , കൊയിലാണ്ടിക്കൂട്ടം യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് നിസാര്‍ കളത്തില്‍, ജനറല്‍ സെക്രട്ടറി ഷഫീക് സംസം, ഗ്ലോബല്‍ പ്രതിനിധികളായ ഗിരീഷ് കാളിയത്ത്, സുരേഷ് തിക്കോടി (ബഹറൈന്‍), ജയരാജ് (ദമാം), മജീദ് കമലവയല്‍ (കുവൈറ്റ്), റഷീദ് മൂടാടി, ഫാറൂഖ് ബോഡിസോണ്‍ (കൊയിലാണ്ടി), സുബിത്ത് (ബാംഗ്ലൂര്‍), ഷാജഹാന്‍ മുന്നാഭായി (ഖത്തര്‍), ജസീറ മുത്തലിബ് (വനിതാ വിംഗ്) തുടങ്ങിയവര്‍ സംസാരിച്ചു.

അഷ്റഫ് താമരശ്ശേരി, പി.എം.എ ഗഫൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് കോസ്‌മോസ്, ഗഫൂര്‍ കുന്നിക്കല്‍, സഹീര്‍ പി.കെ, ശരീഫ് തങ്ങള്‍ , നബീല്‍ നാരങ്ങോളി , സൈദ് താഹ , ആരിഫ് മുഹമ്മദ് , റമീസ് ഹംദ് ,നദീര്‍ കാസിം, നദീം , ഫായിസ് മുഹമ്മദ് , രതീഷ് കോരപ്പുഴ, സയീദ് ബാഫകി, സാദത്ത് കൊയിലാണ്ടി, നൗഫല്‍ ചക്കര, മുസ്തഫ ശാമില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗ്ലോബല്‍ മീറ്റില്‍ കെ.പി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എം.ഡി കെ.പി മുഹമ്മദ് ‘ബിസിനസ് ഐഡിയാസ് ആന്‍ഡ് പ്രൊപ്പോസല്‍സ്’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പവിത്രന്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ക്രോംവെല്‍ യു.കെ ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാക്കല്‍ട്ടി ശൈമ മുഹയ്‌സന്‍ പ്രഭാഷണം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *