കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ദീപാവലി ആഘോഷം

കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ദീപാവലി ആഘോഷം

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ദീപാവലിയാഘോഷം സംഘടിപ്പിച്ചു. രംഗോളി, നൃത്തം, ദീപാലങ്കാരങ്ങള്‍, മധുര പലഹാരവിതരണം, മറ്റ് കലാപരിപാടികള്‍ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ രാഷ്ട്രീയ ആയുര്‍വ്വേദ വിദ്യാപീഠത്തിന്റെ ട്രെയ്‌നി ഡോക്ടര്‍മാരായ കൃതിക ബിസ്റ്റ് , പ്രിയ പ്രധാന്‍, ഷഹീന എം.എസ്, അനുശ്രീ പി.ബി, ആര്യരാജ്, പ്രിയദര്‍ശിനി എച്ച്, സ്റ്റെഫിയമോള്‍ സക്കറിയ, സേതുലക്ഷ്മി അമ്മാള്‍ വി.എസ് എന്നിവരാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം വാരിയര്‍, അഡീഷണല്‍ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ.മുരളീധരന്‍, ചീഫ് ക്ലിനിക്കല്‍ റിസര്‍ച്ച് ഡോ.പി.ആര്‍.രമേഷ്, ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ.കെ.വി രാജഗോപാല്‍, ഹെഡ് മെറ്റീരിയല്‍സ് ഷൈലജ മാധവന്‍കുട്ടി, സീനിയര്‍ മാനേജര്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രീതാ വാരിയര്‍ എന്നിവരും ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *