കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു; ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി

കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു; ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി

  • സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: മൂന്ന് ദിവസം മുന്‍പ് താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്റഫ് തിരികെയെത്തി. ഇന്നലെ രാവിലെ തന്നെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസ് കയറി ഇയാള്‍ കോഴിക്കോട്ടെത്തി. സംഭവത്തില്‍ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയത്. തട്ടിക്കൊണ്ടു പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും അഷ്റഫ് പറയുന്നു. അഷ്റഫിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ട്.

സംഭവത്തില്‍ അഷ്‌റഫില്‍ നിന്ന് വിശദമായി മൊഴി പോലിസ് രേഖപ്പെടുത്തു. അതേസമയം തട്ടിക്കൊണ്ടുപോയതില്‍ രണ്ടു പേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ് ,ഹബീബ് റഹ്‌മാന്‍ എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് നിഗമനം. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *