സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല; ഇന്ത്യയിലടക്കം വാട്‌സ്ആപ്പ് സേവനം തടസപ്പെട്ടു

സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല; ഇന്ത്യയിലടക്കം വാട്‌സ്ആപ്പ് സേവനം തടസപ്പെട്ടു

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പ് സേവനം തകരാറില്‍. വാട്‌സ്ആപ്പില്‍ നിന്നു സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുന്നില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലാണ് ഒരു മണിക്കൂറിലേറെയായി സേവനം തടസ്സപ്പെട്ടിരിക്കുകയാണ്. വാട്‌സ്ആപ്പ് തകരാറിനെക്കുറിച്ച് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി തന്നെ സ്ഥിരീകരിക്കുന്നു. ചില രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കു വാട്‌സ്ആപ്പില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. മുന്‍കാലങ്ങളിലേത് പോലെ വാട്‌സ്ആപ്പിന്റെ തകരാര്‍ നേരിട്ട് ട്വിറ്ററില്‍ ‘Whtasapp’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായി.
ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം. പടിഞ്ഞാറന്‍ യൂറോപ്പിലാണ് വാട്സാപ്പിന് സാരമായ തകരാര്‍ അനുഭവപ്പെട്ടത്. അമേരിക്ക ഉള്‍െപ്പടെയുള്ള സ്ഥലങ്ങളിലും വാട്സ്ആപ്പ് സേവനങ്ങള്‍ തടസപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *