സൗത്ത് ഇന്ത്യന്‍ ബിസിനസ് ഫോറം മൂന്നാമത് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബിസിനസ് ഫോറം മൂന്നാമത് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

രവി കൊമ്മേരി

ദുബായ്: യു.എ.ഇയിലെ സൗത്ത് ഇന്ത്യയില്‍ നിന്നുള്ള സംരംഭകരുടെ ആഗോള കൂട്ടായ്മയായ ‘ സൗത്ത് ഇന്ത്യന്‍ ബിസിനസ് ഫോറം’ സംഘടിപ്പിച്ച മൂന്നാമത് സൗഹൃദ സംഗമം ശ്രദ്ധേയമായി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോഫി ഫിലിപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ മലയാളിയായ പ്രശസ്ത അമേരിക്കന്‍ ബിസിനസുകാരന്‍ തോമസ് ജോര്‍ജ് മൊട്ടക്കല്‍ മുഖ്യതിഥിയായിരുന്നു. ദുബായിലെ ബിന്‍ ഷബീബ് ഷോപ്പിങ് മാളിലെ ഫറാഹ് റസ്റ്റോറന്റില്‍ വച്ചുനടന്ന ചടങ്ങില്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മഹേഷ് രാജഗോപാല്‍ തോമസ് മൊട്ടക്കലിനെ സ്വീകരിച്ചു.

അമേരിക്കയുടെ മണ്ണില്‍ ടോമര്‍ ഗ്രൂപ്പ് ഓഫ് കമ്പനി എന്ന പേരില്‍ തന്റെ സ്വന്തം ബിസിനസ് സാമാജ്യം കെട്ടിപ്പടുത്ത് മലയാളി ബിസിനസുകാരുടെ ഇടയില്‍ ശ്രദ്ധേയനായി തീര്‍ന്ന അദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന മലയാളികളുടെ ഏറ്റവും വലിയ സംഘടനയുടെ അമേരിക്കന്‍ റീജിയണ്‍ ബിസിനസ് ഫോറം ചെയര്‍മാനും കൂടാതെ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മെമ്പറുമാണ്.

ആഘോഷത്തിന്റെ പെരുമഴ തീര്‍ക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവലിയന്റെ നിര്‍മാണ പ്രവര്‍ത്തനവുമായാണ് അദ്ദേഹം യു.എ.ഇയില്‍ എത്തിച്ചേര്‍ന്നത്. ചടങ്ങില്‍ സ്വന്തം ബിസിനസ് അനുഭവങ്ങളെ കുറിച്ചും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയെ കുറിച്ചും പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതി വിഭവങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ഇപ്പോള്‍ ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ബിസിനസ് എങ്ങനെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാം, തുടങ്ങിയ വിഷയങ്ങളെ കുറിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു.

ചടങ്ങില്‍ പങ്കെടുത്ത വിവിധ മേഖല കളില്‍ നിന്നുളള വ്യവസായികള്‍ക്ക് മിഡില്‍ ഈസ്റ്റ് റീജിയനില്‍ ഈ അവസരത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന വിവിധ ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. രാജു തോമസ് & പി.കെ രാജു (RRT Auditing & Accounts ), ബിജു തോമസ് ( അഹ അാമി ഏലിലൃമഹ ഠൃമറശിഴ, അാമി ഠീൗൃ െ& ഇമൃഴീ), അഡ്വ. ജേക്കബ് തോമസ് (Willkins Pharmacy ), ജയ്ദീപ് (Matrix BMS ), ശ്രീജിത്ത് (Mega Solutions ), സുജിന്‍ സൈമണ്‍ (Asset Homes Dubai ), കവിയും, മാധ്യമ പ്രവര്‍ത്തകനുമായ രവി കൊമ്മേരി, കൂടാതെ അജിത്, അലക്‌സാണ്ടര്‍, പ്രശാന്ത്, പ്രദീപ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ജോഫി ഫിലിപ്പ് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *