ഭാരതീയ സംസ്‌കാരവും ഹിന്ദുരാഷ്ട്രസങ്കല്‍പ്പവും പ്രഭാഷണം 28ന്

ഭാരതീയ സംസ്‌കാരവും ഹിന്ദുരാഷ്ട്രസങ്കല്‍പ്പവും പ്രഭാഷണം 28ന്

കോഴിക്കോട്: മതേതര സമാജം 28ന് വൈകുന്നേരം അഞ്ച് മണിക്ക് ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ‘ഭാരതീയ സംസ്‌കാരവും ഹിന്ദുരാഷ്ട്ര സങ്കല്‍പ്പവും’ എന്ന വിഷയത്തില്‍ ഡോ: രാജഹരിപ്രസാദ് പ്രഭാഷണം നടത്തും. പി.പി ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രഭാഷകനുമായി 20 മിനുറ്റ് സംവാദം നടക്കും. പ്രൊഫ: എന്‍.സി ഹരിദാസന്‍ ആമുഖപ്രസംഗവും കെ.പി ലിജുകുമാര്‍ നന്ദിയും പറയും. നാല് മണിക്ക് നടക്കുന്ന കാക്കകുറുപ്പ് (നാടകസമാഹാരം) പുസ്തകപ്രകാശനം  പ്രൊഫ: ശോഭീന്ദ്രന്‍ കബനി.എച്ചിന് (തിയേറ്റര്‍, സിനി ആര്‍ട്ടിസ്റ്റ്) നല്‍കി പ്രകാശനം ചെയ്യും. നാടകകൃത്ത് സുലൈമാന്‍ കക്കോടി പുസ്തകപരിചയം നടത്തും. പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. സത്താര്‍ ബൈക്കാടന്‍ സ്വാഗതവും സലാം വട്ടോറി പ്രതിവചനം
നടത്തും. വൈകീട്ട് ഏഴ് മണിക്ക് വാശിമാല (നാടകം) അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *