കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ പി.വി വിക്രമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ജന്മദിനം ആഘോഷിച്ചു

കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ പി.വി വിക്രമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ജന്മദിനം ആഘോഷിച്ചു

കോഴിക്കോട്: ഇന്ന് ഒക്ടോബര്‍ 24 ക്യാപ്റ്റന്‍ പി.വി വിക്രമിന്റെ ജന്മദിനം എന്‍.സി.സി കേഡറ്റുകള്‍ ആദരിച്ചു. തദവസരത്തില്‍ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പിലെ 30 കേരള ബറ്റാലിയന്‍ കേഡറ്റുകള്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പചക്രം അര്‍പ്പിച്ചു, സല്യൂട്ട് നല്‍കിയും അദ്ദേഹത്തെ ആദരിച്ചു. തദവസരത്തില്‍ അനൊ ജെ.ഡി.ടി ലെഫ്. പ്രവീണ്‍ .കെ, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അനീഷ് കുമാര്‍, സി.ടി സരിത, സി.ടി ഖലീല്‍ അതുകൂടാതെ, ക്യാപ്റ്റന്‍ ദിനകര്‍, റോട്ടറി മിഡ്ടൗണ്‍,കാലിക്കറ്റ് പ്രതിനിധിയായി ആര്‍. ജയന്ത് കുമാറും പരിപാടിയില്‍ സന്നിഹിതരായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കേണല്‍ പി.കെ പി.വി പണിക്കര്‍ എന്‍.സി.സി കേഡറ്റുകള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *