വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു

വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു

വടകര:ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്ക് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയത്തിനുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു. എസ്എസ്എൽസിയിൽ 34 വിദ്യാർത്ഥികൾക്കും പ്ലസ് ടുവിന് 20 വിദ്യാർത്ഥികൾക്കും ആണ് പുരസ്‌കാരം വിതരണം ചെയ്തത്. സൊസൈറ്റിയുടെയും, സൊസൈറ്റിയുടെ കീഴിലുള്ള വിവിധ സ്ഥാാപനങ്ങളിലെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്കാണ് പുരസ്‌കാരം നൽകിയത്.

മാർക്ക് അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് റാങ്കുകളിലായാണ് പുരസ്‌കാരങ്ങൾ നൽകിയത്. ഒന്നാം റാങ്കുകാർക്ക് സൊസൈറ്റിയുടെ വക 15,000 രൂപയും, സൊസൈറ്റി കൾച്ചറൽ സെന്ററിന്റെ വക 2000 രൂപയുമായി 17,000 രൂപയാണ് ക്യാഷ് അവാർഡ്. രണ്ടാം റാങ്കുകാർക്ക് 11,500 രൂപയും മൂന്നാം റാങ്കുകാർക്ക് 9,000 രൂപയുമാണ് ക്യാഷ് അവാർഡ്. കൂടാതെ എല്ലാ പുരസ്‌കാര ജേതാക്കൾക്കും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പുരസ്‌കാരം നൽകി വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങിൽ അപകടത്തിൽ ജീവഹാനി സംഭവിച്ചതും പരിക്കേറ്റവരുമായ ജീവനക്കാരുടെ ഇൻഷുറൻസ് തുക വിതരണം ചെയ്തു. സൊസൈറ്റിയിൽ നിന്ന് പിരിഞ്ഞുപോകുന്ന അംഗങ്ങളെ ആദരിച്ചു. ചടങ്ങിൽ സൊസൈറ്റി വൈസ് ചെയർമാൻ വി.കെ.അനന്തൻ അധ്യക്ഷനായി. ഡയറക്ടർമാരായ സി. വത്സൻ, എം.എം. സുരേന്ദ്രൻ, പി.പ്രകാശൻ, എം.പത്മനാഭൻ, പി.കെ.സുരേഷ് ബാബു, കെ. ടി.കെ.അജി, കെ.ടി.രാജൻ, അനൂപാ ശശി, ടി.ടി. ഷിജിൻ, ശ്രീജാ മുരളി, മാനേജിങ് ഡയറക്ടർ എസ്. ഷാജു, അഡ്മിൻ ജനറൽ മാനേജർ ഷാബു കെ.പി. എന്നിവരും പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *