സര്‍ഗനൗകയില്‍ ഒരു സ്വപ്‌നാടനം പുസ്തകം പ്രകാശനം ചെയ്തു

സര്‍ഗനൗകയില്‍ ഒരു സ്വപ്‌നാടനം പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: ഈപ്പന്‍ പി.ജെ രചിച്ച സര്‍ഗനൗകയില്‍ ഒരു സ്വപ്‌നാടനം പുസ്തകം പ്രസിദ്ധ എഴുത്തുകാരന്‍ പി.കെ പാറക്കടവ്, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: സജി എം.എസ് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. കവിതകളും അതിന്റെ ആസ്വാദനവും ഒരുമിച്ച് ചേരുന്ന ഈ ഗ്രന്ഥം സവിശേഷത നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യം ഓട്ട മത്സരം അല്ലെന്നും അവിടെ എല്ലാവര്‍ക്കും ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മലയാള മനോരമ റിട്ട: അസിസ്റ്റന്റ് എഡിറ്റര്‍ കെ.എഫ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എന്‍.സി ജോസ് ഞെള്ളിമാക്കല്‍ (റിട്ട. പ്രിന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുളത്തുവയല്‍) അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.പി ഏലിയാസ് പുസ്തക പരിചയം നടത്തി.
ജോസഫ് പുതക്കുഴി, ജോണ്‍സണ്‍ പെരുമ്പനാനി തോമസ് മാത്യു എട്ടിയില്‍, വി.സി ജോസഫ്, ബാബു ജോസഫ്, സ്പിനലി ജോബ് ആശംസകള്‍ നേര്‍ന്നു. ഈപ്പന്‍ പി.ജെ മറുമൊഴി നടത്തി. ലത്തീഫ് പറമ്പില്‍ സ്വാഗതവും പ്രകാശ് പി. ജോണ്‍ നന്ദിയും പറഞ്ഞു. സര്‍ഗം ബുക്‌സാണ് പ്രസാധകര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *